സുവർണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള ദിവ്യബലിക്ക് തൃശ്ശൂർ അതിരൂപത മെത്രപൊലീത്ത മാർ ആൻഡ്രൂസ് താഴത്തു മുഖ്യകാർമ്മികത്വം വഹിച്ചു. ക്രിസ്റ്റീന ഹോമിന്റെ ആരംഭകാലം മുതൽ സ്ഥാപനത്തിൻറെ ഡയറക്ടർ, അസീ. ഡയരക്ടർ തസ്തികകളിൽ സേവനമനുഷ്ഠിച്ചുവന്ന 30 വൈദികർ സഹകാർമ്മീകരായിരുന്നു. കാലാകാലങ്ങളിൽ സ്ഥാപനത്തിലെ അന്തേവാസികളേ വാത്സല്യപൂർവം പരിപാലിച്ചുവന്ന വിവിധ സന്യസ്തവിഭാഗങ്ങളിൽപെട്ട 200 സിസ്റ്റേഴ്സും ദിവ്യബലിയിൽ പങ്കുകൊണ്ടു. ദിവ്യബലിക്കുശേഷം ഡയറക്ടർ റവ. ഫാ. ജോൺസൺ ചാലിശ്ശേരിയുടേ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഭിവവന്ദ്യ മെത്രപൊലീത്ത സന്ദേശം നല്കി. ഡോ. ബാലകൃഷ്ണമേനോൻ മുഖ്യാഥിതിയായിരുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി സാമൂഹ്യസേവന പ്രവർത്തനങ്ങൾക്ക് നേത്രുത്വം നൽകിവരുന്ന അദേഹം തൻറെ നേതൃത്വത്തിലുളള ഫിനിക്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വക ഒരു ഭവനം അടുത്തമാസം തന്നെ ജുബിലീ ഭവന നിർമാണ പദ്ധധിക്കായി കൈമാറുമെന്ന് യോഗത്തിൽ അറിയിച്ചു. കൂടാതെ 50 ഭവനങ്ങൾ നിർമിക്കാനുദ്ദേശിക്കുന്ന പദ്ധതിയിലേക്ക് കൂടുതൽ മെച്ചപെട്ട സഹായവും വൈകാതെ പ്രതീക്ഷിക്കാമെന്നും പ്രഖ്യാപിച്ചു്. യോഗത്തിൽവച്ചു് സുവർണ്ണ ജുബിലിയോടനുബന്ധിച്ചു ക്രിസ്റ്റീന ഹോം നൽകുന്ന " സുവർണ്ണ ജൂബിലീ അവാർഡ് " മെത്രാപോലീത്ത ഡോക്ടർ ബാലകൃഷ്ണമേനോന് സമ്മാനിച്ചു പൊന്നാട അണിയിച്ചു്. ശ്രീമതീ മിനീ ജോയ്സൻ രചന നിർവ്വഹിച്ചു. ശ്രീ ബെന്നി പോൾ ചിത്രരചന നടത്തിയ വിശുദ്ധ ക്രിസ്റ്റീന പുണ്യവതിയുടേ ജീവചരിത്ര ചിത്രകഥ നിർമലദാസി സിസ്റ്റെർസ്സ് സുപ്പീരിയർ ജനറൽ എൽസി ചാഴൂരിന് കോപ്പി നൽകികൊണ്ടു ആൻഡ്രൂസ് പിതാവ് പ്രകാശനവും ചെയ്തു. വിവിധ കാലഘട്ടങ്ങളിലായി സ്ഥാപനത്തിനു ഉപകാരികളായ മുഴുവനും പേർക്കു പിതാവ് ഉപഹാരങ്ങൾ നല്കി ആദരിച്ചു്. സുവർണ ജുബിലിയോടനുബന്ധിച്ചുള്ള ഭവന നിർമാണ പദ്ധതിയിലേക്കു c m c സന്യസ്ത സമൂഹത്തിൻറെ വിഹിതമായ ആറര ലക്ഷത്തിന്റെ ചെക്ക് യോഗത്തിൽ വെച്ചു പ്രൊവിൻഷ്യൽ സുപ്പീരിയർ റവ സി അനീജ സെന്റ് ക്രിസ്റ്റീന ഹോം ഡയറക്ടർ റവ. ഫാ. ജോൺസൺ ചാലിശ്ശേരിക്ക് കൈമാറി. യോഗത്തിൽ തൃശ്ശൂർ പുത്തൻപള്ളി ബസലിക്ക വികാരി റവ. ഫാ. ജോർജ് ഇടകളത്തൂർ, കൊട്ടേക്കാട് സെയിന്റ് മേരീസ് ഫൊറോന വികാരി റവ ഫാ ജോജൂ ആളൂർ, നിർമലദാസി സിസ്റ്റെർസ്സ് സുപ്പീരിയർ ജനറൽ റവ. സി. ചിന്നമ്മ കുന്നക്കാട്ട് എന്നിവർ സംസാരിച്ചു. സെയിന്റ് ക്രിസ്റ്റീന ഹോം അസിസ്റ്റൻറ് ഡയറക്ടർ റവ. ഫാ. ജോസഫ് വൈകാട്ടിൽ നന്ദി പറഞ്ഞു. യോഗത്തിനുശേഷം സ്നേഹവിരുന്നും അന്തേവാസികളുടെ കലാവിരുന്നും ഉണ്ടായിരുന്നു.